06:02pm 10 November 2026
NEWS
വിലക്കയറ്റത്തിനെതിരെ ബിജെപി കടുക് പുഴുങ്ങി പ്രതിഷേധിച്ചു.
28/07/2025  05:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിലക്കയറ്റത്തിനെതിരെ ബിജെപി കടുക് പുഴുങ്ങി പ്രതിഷേധിച്ചു.

കൊച്ചി - സംസ്ഥാനത്ത്‌ വെളിച്ചെണ്ണ ഉൾപ്പടെയുള്ള നിത്യോപയോഗസാധനങ്ങളുടെ അനിയന്ത്രിതമായ വില വർധനവിൽ പ്രതിഷേധിച്ച് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ കടുക് പുഴുങ്ങി പ്രതിഷേധിച്ചു.ബിജെപി സിറ്റി ജില്ല പ്രഭാരി അഡ്വ. ബി രാധാകൃഷ്ണ മേനോൻ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.സാധാരണക്കാരുടെ നിത്യ ജീവിതം ദുസ്സഹമാക്കും വിധം അവശ്യസാധനങ്ങളുടെ വില വർധിക്കുമ്പോൾ സംസ്ഥാന സർക്കാർ പുലർത്തുന്ന നിസ്സംഗത അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്ത് കേരളത്തിൽ മാത്രം കാണുന്ന ഈ പ്രതിഭാസത്തിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധു മോൾ,. സംസ്ഥാന സഹ ഖജാൻജി എ. അനൂപ്, മേഖല സെക്രട്ടറി സുമേഷ്  ജില്ലാ ജന. സെക്രട്ടറിമാരായ അഡ്വ. പ്രിയ പ്രശാന്ത്  ശ്രീക്കുട്ടൻ തുണ്ടത്തിൽ, സംസ്ഥാന സമിതിയംഗങ്ങളായ പദ്മജ എസ്. മേനോൻ, സഹജ ഹരിദാസ്, സ്മിത മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ. വേലായുധൻ,  ജില്ലാ സെക്രട്ടറി ഡോ. ജലജ ആചാര്യ,  ജില്ല ട്രഷറർ പ്രസ്റ്റി പ്രസന്നൻ,മഹിളാ മോർച്ച നേതാക്കളായ റാണി ഷൈൻ, സുധ വിമോദ്, ബിജെപി എറണാകുളം സൗത്ത് മണ്ഡലം പ്രസിഡണ്ട് അഡ്വ. മഞ്ജു ലഹിതൻ, നോർത്ത് മണ്ഡലം പ്രസിഡണ്ട് അഡ്വ. സ്വരാജ്,
 നേതാക്കളായ കെ.ടി. ബൈജു, ഗോപു പരമശിവൻ, പാറപ്പുറം രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img